flash1

LSS USS പരീക്ഷകള്‍ ഫെബ്രുവരി രണ്ടാം വാരം നടക്കും..............

Thursday, January 7, 2016

മന്തിനെതിരെ......
 ർക്കിലക്കാട് PHC യിലെ അജിത്ത് .സി .ഫിലിപ്പ്  മന്ത് നിവാരണ ബോധവല്കക്കരണ ക്ലാസ് നടത്തുന്നു.



ർക്കിലക്കാട് ടൌണി മന്ത് നിവാരണ പരിപാടിയുടെ ഭാഗമായി നടത്തിയ ബോധവ ക്കരണ റാലി

Tuesday, September 8, 2015

കുടുംബക്കൃഷി പ്രോത്സാഹനം
പച്ചക്കറി വിത്ത് വിതരണം ചെയ്തു.
വിതരണത്തിനുള്ള വിത്തുകള്‍

വിത്തുവിതരണത്തിന്റെ ഉദ്ഘാടനം PTA പ്രസി‍ഡന്റ് രാജു വട്ടക്കാല നിര്‍വ്വഹിക്കുന്നു

ആഹ്ലാദത്തോടെ.....

 പച്ചപുതപ്പിച്ച് പച്ചക്കറി
       വിഷരഹിതപച്ചക്കറിക്കൃഷി സ്കൂളില്‍ ആരംഭിച്ചു. കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്ക് ചേര്‍ന്നപ്പോള്‍ തരിശായിക്കിടന്ന കിടന്ന ഭൂമി പച്ചപുതച്ചു.










Friday, September 4, 2015

കുട്ടികള്‍ക്കായ് പ്രധാനമന്ത്രിയുടെ സന്ദേശം


മാവേലിയുടെ ഓര്‍മ പുതുക്കി ഓണാഘോഷം
                 ആഗസ്റ്റ് 21 ന്  ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. വിവിധ മത്സരങ്ങള്‍ക്കുശേഷം രക്ഷിതാക്കളുടെ സഹകരണത്തോടെ വിഭവസമൃദ്ധമായ സദ്യയും നടന്നു.

Saturday, August 15, 2015

സ്വാതന്ത്ര്യ ദിനാഘോഷം 2015
 

Tuesday, August 11, 2015

സഡാക്കൊയുടെ ഓര്‍മ പതുക്കി യുദ്ധവിരുദ്ധറാലി





അഭിനന്ദനങ്ങള്‍
പഞ്ചായത്ത് തല വിജ്ഞാനോത്സവത്തില്‍ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ താരങ്ങള്‍
ആതിത്യ പ്രകാശ്, എഡ്വിന്‍ ജിജോ, ഹരിപ്രിയ

വിഷരഹിത പച്ചക്കറി ഇനി ഞങ്ങള്‍ക്കും സ്വന്തം
 പി.ടി.എ പ്രസിഡന്റ് ശ്രീ. ബാബു വട്ടക്കാലയുടെ നേതൃത്വത്തില്‍ സ്കൂളില്‍ വിഷരഹി പച്ചക്കറിക്കൃഷി ആരംഭിച്ചു. വെണ്ട, പയര്‍. പാവല്‍, വഴുതിന, വെള്ളരി എന്നിവയാണ് പ്രധാനകൃഷി. വാര്‍ഡ് മെമ്പര്‍ ശ്രീ.ഭാസ്കരന്‍ സംരംഭം ഉദ്ഘാടനം ചെയ്തു.







Thursday, June 25, 2015

        ഇനി എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍

              സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുടങ്ങുന്നതിന് ആ വ്യക്തിയുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ആവശ്യമായി വരുന്നത്. ഇത്തരത്തില്‍ വ്യക്തിഗത സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം ഭാവിയില്‍ തൊഴില്‍ സംബന്ധമായോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായോ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കുന്നതിനു പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും.

Sunday, June 21, 2015

ശുചിമുറിയില്ലാത്ത സഹപാഠികള്‍ക്കായ്
ചോക്ലറ്റിനായ് ചെലവഴിക്കുന്ന ഇത്തിരികള്‍  ശേഖരിച്ച് ഒത്തിരിയാക്കി ശുചിമുറിയില്ലാത്ത സഹപാഠികള്‍ക്ക് ശുചിമുറി നിര്‍മിക്കുവാന്‍ നല്ലപാഠം ക്ലബ്ബ് പ്രവര്‍ത്തകര്‍ ആരംഭിച്ച പദ്ധതിയാണ് 
 ഇത്തിരി ഒത്തിരി

വായനാദിനത്തിന് സമ്മാനമായി കുഞ്ഞുകവിതകള്‍
വിസ്മയമായി എട്ടുവയസുകാരി അനുജ
മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തില്‍ കവിതാരചനയിലേര്‍പ്പെട്ട അനുജ എന്ന എട്ടുവയസുകാരി സ്കൂളിലും നാട്ടുകാര്‍ക്കും വിസ്മയമായി. കോട്ടമല എം.ജി.എം.യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാവ്യരംഗത്തേയ്ക്ക് കാലെടുത്തുവെയ്ക്കുന്ന ഈ കുട്ടി പ്രതിഭ. വിശ്രമനേരങ്ങളില്‍ കുറിച്ചുവെച്ച കവിതകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊമ്പത് കവിതകളാണ് അനുജയുടെ കുഞ്ഞുകവിതകള്‍ എന്ന പേരില്‍ ഈ വായനാദിനത്തില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്
 
വായനാവാരത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ ശ്രി.ചിങ്ങനാപുരം മാസ്റ്ററില്‍നിന്ന് നര്‍ക്കിലക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ: ഫാ. ജോണ്‍ മത്തായി ഏറ്റുവാങ്ങി

പുസ്തകപ്രകാശനം
 

Monday, June 1, 2015

            2015-16 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം 01-06-2015 രാവിലെ 10 മണിക്ക്‌ ഘോഷയാത്രയോടെ ആരംഭിച്ചു. സ്കൂള്‍ മാനേജരുടെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ . ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു..